Connect with us

Covid19

ഗോവയിൽ ഇന്ന് ജനതാ കർഫ്യൂ

Published

|

Last Updated

പനാജി| കൊറോണവൈറസ് വ്യാപനത്തിനിടെ സംസ്ഥാനത്ത് ഇന്ന് ജനതാ കർഫ്യൂ ആചരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാവിലെ ആറ് വരെയായിരിക്കും കർഫ്യൂ. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസം  സമ്പൂർണ ലോക്ക്ഡൗണായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോവയിൽ ഇന്നലെ മാത്രം 170 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് എക്കാലത്തെയും കൂടിയ പ്രതിദിന വർധനവാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,753 ആയി. 67 പേരാണ് ഇന്നലെ രോഗമുക്തരായത്.