Connect with us

Kerala

ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു; കലക്ടര്‍ റിപ്പോര്‍ട്ട് തേടി

Published

|

Last Updated

ഇടുക്കി | ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം. 51 രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. രോഗികളുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഈ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ആരോഗ്യവകുപ്പില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് വിവരം. സംഭവത്തില്‍ ഡിഎംഒയോട് കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.