Connect with us

Gulf

മർകസ് - ഐ സി എഫ് പ്രതിനിധികളെ ആദരിച്ചു

Published

|

Last Updated

ദുബൈ | കൊവിഡ് കാലത്ത് ദുരിതബാധിതരിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ മികച്ച വളണ്ടിയർ സേവനം ചെയ്ത മർകസ്, ഐ സി എഫ്  പ്രതിനിധികളെ ദുബൈ ഗവർമെന്റിന്റെ ഔദ്യോഗിക സന്നദ്ധ സംഘമായ വത്വനി അൽ ഇമാറാത്ത് അനുമോദിച്ചു.

ദുബൈ എക്കണോമിക് ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ പ്രത്യേക സാക്ഷ്യപത്രം വത്തനി അൽ ഇമാറാത്ത് പ്രതിനിധികളായ ശൈഖ് ദിറാർ ബിൽഹൂൽ അൽ ഫലാസി, ശൈഖ തമീമ മുഹമ്മദ് അൽ നൈസർ എന്നിവരിൽ നിന്ന് മർകസ് പ്രതിനിധികൾ ഏറ്റുവാങ്ങി.

സലീം ഷാ ഹാജി തൃശൂർ, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ഫസൽ മട്ടന്നൂർ, കരീം ഹാജി തളങ്കര, യഹ്്യ സഖാഫി ആലപ്പുഴ, ബഷീർ വെള്ളായിക്കോട്, ശംസുദ്ധീൻ പയ്യോളി, നസീർ ചൊക്ലി, ലുഖ്മാൻ മങ്ങാട് എന്നിവർ സംബന്ധിച്ചു.