Connect with us

Kerala

സ്വര്‍ണക്കടത്ത്: പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടെന്ന് മൊഴി

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റ് ബുക്ക് ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്തു. തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെക്കൊണ്ട് ഫ്‌ളാറ്റ് ബുക്ക് ചെയ്യിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍മൊഴി നല്‍കി.

സെക്രട്ടേറിയറ്റിന് സമീപത്തെ ഫെദര്‍ ഹൈറ്റ് എന്ന അപ്പാര്‍മെന്റ് സമുച്ചയത്തില്‍ സ്വപ്നക്കും മറ്റുപ്രതികള്‍ക്കുമായി ഫ്‌ളാറ്റ് ബുക് ചെയ്തത് അരുണ്‍ എന്ന ജീവനക്കാരനാണ്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് ബുക് ചെയ്തതെന്നാണ് ഇയാളുടെ മൊഴി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിക്കുന്നെന്നാണ് തന്നോട് പറഞ്ഞെതെന്നാണ് ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കറും മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍ അങ്ങനെ പറയാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ വ്യക്തിപരമായ കാര്യത്തിന് കീഴ് ജീവനക്കാരനെ പ്രയോജനപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴി. ശിവശങ്കറിന്റെ മൊഴി സംബന്ധിച്ച് സ്വപ്നയോടും കൂട്ടുപ്രതികളോടും കൂടി ചോദിച്ചേശേഷമാകും കസ്റ്റംസിന്റെ തുടര്‍ നടപടി. ഇതിന്റെ ഭാഗമായി സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ വാങ്ങാന്‍ കസ്റ്റംസ് നടപടി തുടങ്ങി.

Latest