Connect with us

Kerala

ജൂലൈ 31വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും വിലക്കി ഹൈക്കോടതി ഉത്തരവ്

Published

|

Last Updated

കൊച്ചി | ജൂലൈ 31വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും വിലക്കി ഹൈക്കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. 10 പേര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കേന്ദ്രനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടന്നാല്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്ന് വ്യക്തമാക്കിയ കോടതി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജൂലൈ രണ്ടിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കി എന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Latest