Connect with us

National

ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗക്കാർക്കും ബാധകം: ഡൽഹി ഹൈക്കോടതി

Published

|

Last Updated

ന്യൂഡൽഹി| സൈനികർ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ ഡൽഹി ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക് ഉപയോഗം നിരോധിക്കാൻ സി ആർ പിഎഫ്, ഐ ടി ബി പി, ബി എസ് എഫ്, സി ഐ എസ് എഫ്, എൻ എസ് ജി തുടങ്ങി എല്ലാ സൈനിക വിഭാഗകാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. നിലവിൽ സേവനത്തിലുള്ള സൈനികരുമായി നിരന്തരം ബന്ധപ്പെടുന്നതിനാൽ സർവീസിൽ നിന്നും വിരമിച്ചവർക്കും നിരോധനം ബാധകമാണ്.

ഇന്ത്യ-ചൈന സംഘർഷത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് പുതിയ തീരുമാനം. രഹസ്യ വിവരങ്ങൾ ആപ്പുകളിലൂടെ ചോരുന്നുവെന്ന്  കണ്ടെത്തിയതിനെത്തുടർന്ന് ഇൻസ്റ്റഗ്രാം, പബ്ജി, ടിൻഡർ, ട്രൂകോളർ തുടങ്ങി 89 സൈനിക ആപ്പുകൾ നീക്കം ചെയ്യണമെന്ന് നേരത്തേ കരസേന സൈനികർക്ക് നിർദേശം നൽകിയിരുന്നു. ജൂലൈ 15 നുള്ളിൽ ആപ്പുകൾ ഫോണിൽ നിന്നും നീക്കണമെന്നായിരുന്നു നിർദേശം. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

ജസ്റ്റിസുമാരായ രാജീവ് സഹായ് എൻഡ്‌ലോ, ആശാ മേനോൻ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവിറക്കിയത്.

Latest