Connect with us

Kerala

ജലീലിന് തീവ്രവാദ, സ്വര്‍ണക്കടത്തുകാരുമായി ബന്ധം: ബി ജെ പി

Published

|

Last Updated

കോഴിക്കോട് |  മന്ത്രി കെ ടി ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണകിറ്റ് ആണോ എന്ന് വ്യക്തമാക്കണം. ജലീല്‍ സംശയത്തിന്റെ നിഴലിലാണ്. കിഞ്ഞ ദിവസം പറഞ്ഞ തീയതിക്ക് മുമ്പ് സ്വപ്നെയെ ജലീല്‍ വിളിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അങ്ങനെയാവുമ്പോള്‍ യു എ ഇ കോണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് വിളിച്ചത് എന്നത് പച്ചക്കള്ളമാണെന്ന് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ജലീലീന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്തുകാര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജലീല്‍ നേരത്തേയും ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം പരിശോധിക്കുമ്പോള്‍ അറിയാന്‍ കഴിയും. എന്തുകൊണ്ടാണ് ഇത്രയും ദിവസം സ്വപ്നയുമായി ബന്ധമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും പറയാതിരുന്നത്. സംശയം ദൂരീകരിക്കാന്‍ രണ്ട് മാസത്തെ ഫോണ്‍ രേഖകള്‍ പുറത്ത് വിടാന്‍ ജലീല്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

 

Latest