Connect with us

Covid19

യാത്രികരുടെ സുരക്ഷക്കായി പോസ്റ്റ് കൊവിഡ് കോച്ചുമായി ഇന്ത്യൻ റെയിൽവേ

Published

|

Last Updated

ന്യൂഡൽഹി| കൊവിഡിനിടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ പോസ്റ്റ്‌ കോവിഡ് കോച്ചുമായി ഇന്ത്യൻ റെയിൽവെ. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ (ആർ സി എഫ്) ആണ് ഈ കോച്ചുകൾ ഉണ്ടാക്കിയത്. കൊറോണ വൈറസ് വ്യാപനം തടയാൻ ഉതകുന്ന രീതിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത കോച്ചുകളാണ് പുറത്തിറക്കുന്നത്.

പോസ്റ്റ് കോവിഡ് കോച്ചിൽ ഹാൻഡ്‌സ് ഫ്രീ സൗകര്യങ്ങൾ, ചെമ്പ് പൊതിഞ്ഞ കൈവരികളും കൊളുത്തുകളും പ്ലാസ്മ വായു ശുദ്ധീകരണവും ടൈറ്റാനിയം ഡി ഓക്‌സൈഡ് കോട്ടിംഗും ഉണ്ടെന്ന് റെയിൽവേ ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. എ സിക്കുള്ളിൽ പ്ലാസ്മ വായു ശുദ്ധീകരണം ഉപകരണങ്ങൾ ഉണ്ട്. ഇവ എ സി കോച്ചിനുള്ളിലെ വായുവും ഉപരിതലവും അണുവിമുക്തമാക്കുകയും കൊവിഡ് 19 കണികകളെ പ്രതിരോധിക്കുകയും ചെയ്യും. കോച്ചിലുള്ള ചെമ്പ് പൊതിഞ്ഞ കൈവരികളും കൊളുത്തുകളും വൈറസിനെ പ്രതിരോധിക്കുന്നു. രണ്ട് കോച്ചുകളിലും കാൽ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന വാഷ്‌ബെയ്‌സിനുകളും ടോയ്‌ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ സമയങ്ങളിൽ പോലും യാത്രികർ വാഷ് ബെയ്‌സിനുകൾ, ടോയ്‌ലറ്റ് ടാപ്പുകൾ എന്നിവ തൊടാൻ വിമുഖത കാണിക്കാറുണ്ട്. പോസ്റ്റ് കൊവിഡ് സമയത്ത് ഇത് കൂടുതൽ ആശങ്കാജനകമായിരുന്നു. അർ സി എഫ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏകദേശം ഏഴ് ലക്ഷം രൂപ ചെലവിൽ കോച്ചുകളിൽ സജ്ജീകരിച്ച സംവിധാനങ്ങളൊന്നും മനുഷ്യർക്ക് യാതൊരു ദോഷവും വരുത്തില്ല. പക്ഷേ ഇത് ബാക്ടീരിയകളെയും വൈറസുകളെയും വളരാൻ അനുവദിക്കില്ല.  യാത്രക്കാർക്ക് ആത്മവിശ്വാസത്തോടെ സുരക്ഷിത അന്തരീക്ഷത്തിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും അതിന് പ്രാധാന്യം നൽകിയാണ് ഇത്തരം കോച്ചുകൾ രൂപകൽപ്പന ചെയ്തതെന്നും ആർ സി എഫ് ജനറൽ മാനേജർ വ്യക്തമാക്കി.

Latest