Connect with us

International

അഫ്ഗാനിസ്ഥാനിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂൾ| വടക്കൻ കുണ്ടുസ് പ്രവിശ്യയിൽ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് അഫ്ഗാൻ സൈനികരും അഞ്ച് താലിബാൻ തീവ്രവാദികളും കൊല്ലപ്പെട്ടു. ഇരുവശത്തുമുള്ള 11പേർക്ക് പരുക്കേറ്റു. ഇമാം സാഹിബ് ജില്ലയിലെ ഖാർഗാസ് പ്രദേശത്ത് താലിബാൻ തീവ്രവാദികൾ അഫ്ഗാൻ സൈനികരയെും പോലീസ് ചെക്ക്‌പോയിന്റും ആക്രമിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാരകമായ വെടിവെപ്പിൽ പരുക്കേറ്റവരെ പ്രവിശ്യാ തലസ്ഥാനമായ കുണ്ടുസ് നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി.

വടക്കൻ അഫ്ഗാൻ പ്രവിശ്യയിൽ താലിബാൻ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ വർഷങ്ങളായി കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്.
ഇയാം സാഹിബ് ജില്ലയിലെ പോലീസ് സ്റ്റേഷൻ താലിബാൻ ആക്രമിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി നാല് സിവിലിയന്മാരും അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ആറ് തീവ്രവാദികളും കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.