Connect with us

Covid19

എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കും. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 70000വരെ എത്താമെന്നും ആഗസ്റ്റില്‍ ഓരോ ജില്ലയിലും കൊവിഡ് രോഗികളുടെ എണ്ണം 5000വരെ എത്താമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും.
സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളം ഈ മാസം 27ന് നടത്താനും തീരുമാനമായി. ധനബില്‍ പാസാക്കുന്നതിനാണ് സഭ ചേരുന്നത്.

സമാന സ്വഭാവമുള്ള അഞ്ചുവകുപ്പുകള്‍ ഏകോപിപ്പിച്ച് തദ്ദേശഭരണ പൊതുസര്‍വീസ് രൂപവത്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്, തദ്ദേശം, ഗ്രാമ-നഗര ആസൂത്രണം എന്നീ വകുപ്പുകളാണ് ഏകോപിപ്പിച്ച് ഒരു ഡയറക്ടറേറ്റിനു കീഴിലാക്കുക. ഈ വകുപ്പുകളിലെ 30,000-ല്‍പ്പരം ജീവനക്കാര്‍ ഇനി ഒറ്റവകുപ്പിനു കീഴിലാകും.

ഇതിനിടയില്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേര്‍ത്ത് ബ്ലോക്കിലേക്ക് പ്രതിഷേധവുമായി എത്തിയത്. മന്ത്രിസഭാ യോഗം നടന്ന ശേഷം മന്ത്രിമാര്‍ പുറത്തേക്ക് വരുന്ന സമയത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 

 

Latest