Connect with us

National

മുംബൈയിൽ  ഇന്ന് ഓറഞ്ച് അലേർട്ട്

Published

|

Last Updated

മുംബൈ| മുംബൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈ, താനെ, പൽഗാർ, റെയ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ഇന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മുംബൈയും വിവിധ പ്രാന്തപ്രദേശങ്ങളും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം 64.5 മില്ലീമീറ്റർ മുതൽ 115,5 മി.മീ. വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

പല ഭാഗങ്ങളിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും, അവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ മറ്റ് തീരദേശ ജില്ലകൾക്കും കനത്ത മഴ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.

മുംബൈയിൽ വാഹന ഗതാഗതം സാധാരണ നിലയിലാണ്. എന്നാൽ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ബസ്സുകൾ വഴിതിരിച്ച് വിടുകയാണ്. മുംബൈയിലെ സാന്റാക്രൂസ് കാലാവസ്ഥാ ബ്യൂറോയിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ രാത്രി 8.30 വരെ 86 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. കൊളാമ്പ സേ്റ്റഷനിൽ 50 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Latest