Connect with us

Covid19

ശിവശങ്കറിനെതിരായ ക്രൈംബ്രാഞ്ച് തുടര്‍ നടപടി ഇന്നറിയാം

Published

|

Last Updated

തിരുവനനന്തപുരം | മുഖ്യമന്ത്രിയുടെ മുന്‍
പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ക്രൈംബ്രാഞ്ചിന്റെ തുടര്‍ നടപടി എന്തെന്ന് ഇന്നറിയാം. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ ഇന്നലെ ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്ന് ചോദിച്ച് അറിഞ്ഞതായാണ് വിവരം. പിടിയിലായ സ്വര്‍ണം വിട്ടുനല്‍കാന്‍ അദ്ദേഹം പല രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിയെന്ന് കസ്റ്റംസിനു വിവരം ലഭിച്ചു. കാര്‍ഗോ കോംപ്ലക്സ് വഴിയും ഇടപെട്ടു. സ്വപ്ന സഹപ്രവര്‍ത്തകയും സരിത് സുഹൃത്തുമാണെന്ന് ശിവശങ്കര്‍ പറഞ്ഞതായാണ് വിവരം. സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം നാലു ര്‍ഷമായി അവരെ അറിയാമെന്ന് സമ്മതിച്ചതായാണ് വിവരം.

ചൊവ്വാഴ്ച വൈകീട്ട് 5.30-ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെ അവസാനിപ്പിച്ചു. അതിനുശേഷം കസ്റ്റംസ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിക്കുകയായിരുന്നു. അതേസമയം, ജൂലായ് ഒന്ന്, രണ്ട് തീയതകളില്‍ തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ തങ്ങിയ നാല് പരെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ താമസക്കാരുടെ രജിസ്റ്ററും സി സി ടി വി ദൃശ്യങ്ങളും കസ്റ്റംസ് സംഘം ശേഖരിച്ചു. ഇവരെ ശിവശങ്കര്‍ കണ്ടതിന്റെ ദൃശ്യങ്ങള്‍ കിട്ടി.

കൊച്ചിയില്‍നിന്ന് കസ്റ്റംസ് കമ്മിഷണറും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യലിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ശിവശങ്കര്‍ വാടകകടുത്ത ഫ്ളാറ്റിന് സമീപത്തെ ഫ്ളാറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവും മകളും താമസിച്ചിരുന്നതായും വിവരം കിട്ടി. ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ രാത്രി വൈകിയും നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത് അസാധാരണമാണ്.

 

 

Latest