Connect with us

Covid19

അമേരിക്ക- കാനഡ അതിര്‍ത്തി ഒരു മാസത്തേക്ക്കൂടി തുറക്കില്ല

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്ക- കാനഡ അതിര്‍ത്തിയിലൂടെയുള്ള യാത്രാനിരോധനം ഒരുമാസത്തേക്ക് കൂടി നീട്ടി. കനേഡിയന്‍ സര്‍ക്കാറിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണം ജൂലൈ 21ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. കൊവിഡ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം തുടരുന്നത്.

മാര്‍ച്ച് 21ന് അതിര്‍ത്തി അടച്ചതിനുശേഷം ഇത് നാലാം തവണയാണ് തീരുമാനം പുതുക്കുന്നത്. അതിര്‍ത്തിയിലെ ഗതാഗത, യാത്രാ നിയന്ത്രണം ഉള്‍പ്പെടെ വിഷയങ്ങള്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തിങ്കളാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു.