Connect with us

Saudi Arabia

154 യാത്രക്കാരുമായി ഐ സി എഫ് ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചു

Published

|

Last Updated

ദമാം  | ദമാമില്‍ നിന്നുള്ള ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റിയുടെ ഒമ്പതാമത്തെ ചാര്‍ട്ടേഡ് വിമാനം ഫ്‌ലൈനാസ് എക്‌സ് വൈ 883 നമ്പര്‍ വിമാനം പുലര്‍ച്ചെ ഒരു മണിക്ക് കൊച്ചിയില്‍ ലാന്റ് ചെയ്യും.

ഗര്‍ഭിണികള്‍,സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ കാലാവധി കഴിഞ്ഞവര്‍, അടിയന്തിര ചികിത്സ ആവശ്യമുള്ളവരും,കുട്ടികളും ഉള്‍പ്പെടെ 154 യാത്രക്കാരാണ്‌ചൊവ്വാഴ്ച വൈകിട്ട് ദമാം കിംഗ് ഫഹദ് അന്താരാഷ്ട വിമാനത്തവളത്തില്‍ നിന്നും യാത്ര തിരിച്ചത് . യാത്രക്കാരില്‍ രണ്ട് പേര് വീല്‍ചെയര്‍ യാത്രക്കാരാണ്

കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദിയിലേക്കുള്ള അന്തരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യയിലേക്ക് മടങ്ങേണ്ടവര്‍ സഊദിയില്‍ തന്നെ കഴിയേണ്ടി വന്നത്. നിലവില്‍ വലിയൊരു വിഭാഗം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ നാടണയാന്‍ കാത്തിരിക്കുകയാണ്.

ആവശ്യമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വന്നപ്പോഴാണ് സന്നദ്ധ സംഘടനകള്‍ ഈ വിഷയം ഏറ്റെടുത്തത്. ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ സഊദിയില്‍ നിന്നും നിന്നും കേരളത്തിലേക്ക് പോകുന്ന ഒമ്പതാമത്തെ വിമാന സര്‍വീസാണ് ഇന്ന് യാത്ര തിരിച്ചത് . ഇതുവരെ 1663 യാത്രക്കാരെ ഐ സി എഫ് തണലില്‍ നാടണയാന്‍ സാധിച്ചിട്ടുണ്ട്

നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ സര്‍ക്കാര്‍ നല്‍കിയ എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടാണ് യാത്രതിരിച്ചത് . വിമാനത്തിലെ മുഴുവന്‍ യാത്രക്കാര്‍ക്കും ആവശ്യമായ പി പി ഇ കിറ്റുകള്‍ സൗജന്യമായി നല്‍കിയിരുന്നു.യാത്രക്കാരില്‍ 20 ശതമാനം പേര്‍ക്ക് 15ശതമാനവും മുപ്പത് ശതമാനം പേര്‍ക്ക് 20% മുതല്‍ 40 ശതമാനം വരെ ടിക്കറ്റില്‍ നിരക്കിളവും ഒരാള്‍ക്ക് പുര്‍ണ്ണമായും സൗജ്യന്യ ടിക്കറ്റും ഐ സി എഫ് നാഷണല്‍ കമ്മിറ്റി നല്‍കിയിട്ടുണ്ട്.

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് മുതല്‍ യാത്രയാവുന്നത് വരെ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളുമായി ഐ സി എഫ് റിപാട്രിയേഷന്‍ കണ്‍വീനര്‍ നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സലീം പാലച്ചിറ, സുബൈര്‍ സഖാഫി, പ്രൊവിന്‍സ് സെന്‍ട്രല്‍ നേതാക്കളായ ഹാരിസ് ജൗഹരി, നിജാം, ഇബ്രാഹീം സഖാഫി, മജീദ്ചങ്ങനാശ്ശേരി,ലത്തീഫ് ഹാജി , റഷീദ് പെരുന്തല്‍മണ്ണ ,അബ്ദുസ്സലാംകോട്ടയം, റിയാസ്മുസ്ലിയാര്‍, റസാഖ് താനൂര്‍ ,ഷംഷുദ്ധിന്‍ സഅദി, തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയത്

Latest