Connect with us

Saudi Arabia

കൊവിഡ് പ്രതിസന്ധി: ദുരിതത്തിലായ പാലക്കാട് സ്വദേശിക്ക് തുണയായി ഐ സി എഫ്

Published

|

Last Updated

ഐ.സി.എഫ് റഹീമ യുണിറ്റ് പ്രവർത്തകരോടപ്പം സൈനുൽ ആബിദ്

ദമാം | സഊദിയില്‍ അഞ്ച് മാസമായി ദുരിതത്തിലായ പാലക്കാട് സ്വദേശിക്ക് ഐ സി എഫ് തുണയായി.
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ അഞ്ച് മാസമായി സഊദിയില്‍ കഴിഞ്ഞിരുന്ന പാലക്കാട് കല്ലടിക്കോട് സ്വദേശി സൈനുല്‍ ആബിദിനാണ് ഐസിഎഫ് പ്രവര്‍ത്തകര്‍ തുണയായത്.

ഡ്രൈവറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ലോക്ഡൗണ്‍മൂലം ജോലി നഷ്ടമായത്. ഇതോടെ താമസത്തിനും ഭക്ഷണത്തിനും അഞ്ച് മാസമായി പ്രയാസമനുഭവിച്ച് കൊണ്ടിരിക്കുകയായിരുന്നു .സുഹൃത്തുക്കളായിരുന്നു ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയെ അറിയിച്ചത് .പ്രോവിന്‍സ് കമ്മിറ്റി ഐ സി എഫ് റഹീമ യുണിറ്റ് പ്രവര്‍ത്തകരെ അറിയിക്കുകയും ഉടന്‍ തന്നെ നാട്ടിലേക്ക് പോവുന്നതിനാവശ്യമായ നിയമ സഹായങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കുകയും ചെയ്തു

ഐസിഎഫ് റഹീമ യുണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ ഐ സി എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റിയുമായി ചേര്‍ന്ന് ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും, ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. സൈദലവി സഖാഫി കോഴിക്കോട് ,ഉബൈദ് കുന്നംകുളം,നൂറുദ്ധീന്‍ ചേര്‍പ്പ് ,സൈദലവി കുമ്പിടി,സീതി തിരുവനന്തപുരം,അലി മുസ്ല്യാര്‍ വാഴക്കാട് എന്നിവര്‍ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഐസിഎഫ് സഊദി നാഷണല്‍ കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത ദമാം – കൊച്ചി വിമാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് ദമാമില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു.

Latest