Connect with us

National

ബിഹാറിലും ബെംഗളൂരുവിലും ലോക്ക്ഡൗണ്‍

Published

|

Last Updated

 പാറ്റ്‌ന/ ബെംഗളൂരു | കൊവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് ബിഹാറില്‍ മുഴുക്കെയും ബെംഗളൂരുവിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ബിഹാറില്‍ ജൂലൈ 15 മുതല്‍ 31 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച എട്ട് മണി മുതല്‍ ഒരാഴ്ചയാണ് ബെംഗളൂരു അടച്ചിടുക.

ബെംഗളൂരുവിന് പുറമെ കര്‍ണാടകയില്‍ ധാര്‍വാഡ്, ദക്ഷിണ കന്നഡ ജില്ലകളും അടച്ചിടും. ധാര്‍വാഡ് ഒമ്പത് ദിവസത്തേക്കും ദക്ഷിണ കന്നഡ ഏഴ് ദിവസത്തേക്കുമാണ് അടച്ചിടുക. ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന്റെ തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ഇവിടങ്ങളിലെ കടകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

ബെംഗളൂരുവില്‍ 19000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, അസം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മേഖല തിരിച്ചുള്ള ലോക്ക്ഡൗണ്‍ നിലവിലുണ്ട്.

Latest