Connect with us

Saudi Arabia

സഊദി ദേശീയ സാംസ്‌കാരിക മഹോല്‍സവമായ ' ജനാദരിയ ഫെസ്റ്റ് 2020' 2021 ആദ്യ പാദത്തിലേക്ക് മാറ്റി

Published

|

Last Updated

ദമാം  | സഊദിയിലെ ഏറ്റവും വലിയ ദേശീയ പൈതൃക-സാംസ്‌കാരിക ഉത്സവമായ (ജനാദ്രിയ) 35-ാം എഡിഷന്‍ ” ജനാദരിയ ഫെസ്റ്റ് 2020″കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടുത്ത വര്‍ഷം ആദ്യ പാദത്തിലേക്ക് മാറ്റിയതായി സഊദി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു .

എല്ലാ ശൈത്യകാലത്തും തലസ്ഥാനമായ റിയാദില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന മേള സഊദി നാഷണല്‍ ഗാര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നടത്തിയിരുന്നത്. 1985 ല്‍ സഊദി ഭരണാധികാരിയായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്താണ് ആദ്യമായി “ജനാദരിയ ഫെസ്റ്റ്” സംഘടിപ്പിച്ചത്. രാജ്യ പൈതൃകത്തെ പ്രദര്‍ശിപ്പിക്കുന്ന മികച്ച അറബ് ഉത്സവമായാണ് മേള അറിയപ്പെടുന്നത്

Latest