Connect with us

Kerala

കൊവിഡ് പ്രതിരോധം; പൊന്നാനി കനത്ത ബന്തവസ്സില്‍

Published

|

Last Updated

പൊന്നാനി | കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊന്നാനി താലൂക്കിള്‍ ഉള്‍പെടുന്ന പൊന്നാനി നഗരസഭയും വെളിയങ്കോട്,പെരുമ്പടപ്പ് പഞ്ചായത്തുകളും പൂര്‍ണ്ണമായും അടച്ചു പൂട്ടി .ഈ പ്രദേശങ്ങളെല്ലാം കനത്ത പോലീസ് സുരക്ഷയിലാണ്. പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം തുറന്ന് എല്ലാ ഉള്‍ഭാഗങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

പൊന്നാനി വഴി കടന്ന് പോകുന്ന ദേശീയ പാത അടച്ച് എടപ്പൊള്‍ വഴിയാണ് ചരക്ക് വണ്ടികളും ദീര്‍ഘദൂര സര്‍വീസുകളും വഴി തിരിച്ചുവിടുന്നത്.
പോലീസ് ഐ ജി അശോക് യാദവും മലപ്പുറം എസ് പി അബ്ദുള്‍ കരിം പൊന്നാനിയില്‍ ക്യാമ്പ് ചെയ്ത് സ്ത്ഥിതിഗതികള്‍ വിലയിരുത്തി. ഇരുവരും പൊന്നാനിയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കി .നിയമലംനം നടത്തുന്നവര്‍കെതിരെ കര്‍ശന നടപടി കൈകൊള്ളൊനും നിര്‍ദ്ദേശം നല്‍കി

Latest