Connect with us

Covid19

കൊവിഡ്: മൂന്നാം ഘട്ടത്തിലെത്തി കേരളം; അടുത്തത് സാമൂഹിക വ്യാപനം

Published

|

Last Updated

തിരുവനന്തപുരം | കേരളം കൊറോണവൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടുത്തത് സാമൂഹിക വ്യാപനമാണ്. ഈ വര്‍ഷം അവസാനത്തോടെയേ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം സാധ്യമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്തും തിരുവനന്തപുരത്തും മറ്റ് ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ട്. സാമൂഹിക വ്യാപനത്തിന്റെ സൂചനയാണിത്. അത് തടയുന്നതിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമെനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടമായ സ്‌പൊറാഡിക്, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം- കസ്റ്റേഴ്‌സ്, സാമൂഹിക വ്യാപനം എന്നിവയാണ് ഈ ഘട്ടങ്ങള്‍.

14 ഐ എ എസ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍മാരുടെ സഹായത്തിനായി നിയോഗിച്ചു. ആറ് മാസമായി നാം കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്കുമെല്ലാം തളര്‍ച്ച അനുഭവപ്പെടുന്നത് നാം കാണേണ്ടതുണ്ട്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കാതെ ഇടപഴകുന്നതാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന് കാരണം. ജനങ്ങളുടെ ഉദാസീനതയാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest