Connect with us

Kerala

കോഴിക്കോട് തൂണേരിയിൽ കൊവിഡ് വ്യാപനം അപകടകരമായ രീതിയിൽ, നിയന്ത്രണണങ്ങൾ കടുപ്പിക്കുന്നു

Published

|

Last Updated

കോഴിക്കോട്| കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോഴിക്കോട് നിയന്ത്രണണങ്ങൾ കടുപ്പിക്കുന്നു. രാഷ്ട്രീയ യോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ പത്ത് പേർക്ക് മാത്രമാണ് ഇനിമുതൽ അനുമതി. ജില്ല വിട്ട് പോകുന്നവർ ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണമെന്നും കലക്ടർ അറിയിച്ചു.

ജില്ലയിലെ നാദാപുരത്തും തൂണേരിയിലും വൻതോതിൽ കൊവിഡ് വ്യാപനം ഉണ്ടായതിന്നെത്തുടർന്നാണ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നത്. ഗ്രാമീണ മേഖലകളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തുടങ്ങാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

തൂണേരിയിൽ അപകടകരമായ രീതിയിലാണ് കൊവിഡ് വ്യാപനമുണ്ടായത്. ഇവിടെ മരണവീട്ടിൽ നിന്നും രോഗം പകർന്നതായി സംശയിക്കുന്നതായി ജില്ലാ കളക്ടർ വി സാംബശിവ റാവു പറഞ്ഞു. കോഴിക്കോട്ടെയും കണ്ണൂരിലെയും മരണവീടുകൾ സന്ദർശിച്ചവർക്ക് രോഗം പകർന്നതോടെയാണ് ഇത്തരമൊരു സാധ്യത ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. തൂണേരിയിൽ 400 പേരെ കൊവിഡ് ടെസ്റ്റിൽ വിധേയരാക്കിയതിൽ 53 പേർക്ക് കൊവിഡ് പോസിറ്റീവാണ്.

ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നത്.

Latest