Connect with us

National

ബിഹാറിൽ കനത്ത മഴ; സ്‌കൂൾ കെട്ടിടം നദിയിലേക്ക് വീണു- വീഡിയോ 

Published

|

Last Updated

പാറ്റ്‌ന | കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ബിഹാറിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴയിൽ ദർഭംഗയിലെ കമലാ നദി കര കവിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം 55,000ത്തോളം പേരെ ഭവനരഹിതരാക്കി. 100 വീടുകൾ ഒഴുകി പോയി.

മുസഫർപൂർ, സീതാമഡി, മോത്തിഹാരി, മധുബനി തുടങ്ങിയ ജില്ലകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഭാഗൽപൂർ ജില്ലയിൽ കോശി നദിയിലേക്ക് സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൻതോതിൽ നാശനഷ്ടങ്ങളുണ്ടായതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.

അടുത്ത 12 മണിക്കൂറിനുള്ളിൽ കിഴക്കൻ ഉത്തർ പ്രദേശ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.