Connect with us

National

75 ബി ജെ പി നേതാക്കൾക്ക് കൊവിഡ്; ബീഹാറിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

Published

|

Last Updated

പട്‌ന| ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ബീഹാറിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാശം 16 മുതൽ 31 വരെ ലോക്ഡൗൺ ഏർപ്പെടുത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. ലോക്ഡൗൺ സമയത്ത് അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിക്കുകയൂള്ളുവെന്ന് സർക്കാർ വ്യക്തമാക്കി.

75 ബി ജെ പി നേതാക്കൾക്കാണ് ബീഹാറിൽ കൊവിഡ് സ്ഥിരീകരിച്ചത്. പട്‌നയിലെ ബി ജെ പി ആസ്ഥാനത്ത് പരിശോധനക്കായി ശേഖരിച്ച 100 സാമ്പിളുകളിൽ 75 എണ്ണവും പോസിറ്റീവായി. ഇതിൽ ബിജെ പി ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, എം എൽ സി രാധാ മോഹൻ ശർമ്മ എന്നീ പ്രമുഖർ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ബീഹാർ മന്ത്രിസഭയിലെ രണ്ടാമനായ ഗ്രാമീണ മന്ത്രി ശൈലേഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി വർധിച്ചുവരുന്നതായി സർക്കാർ പയറുന്നു. 70.97 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 4227 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 11,953 പേര രോഗമുക്തി നേടിയതായും ബീഹാർ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Latest