Connect with us

National

സത്യത്തെ വളച്ചൊടിക്കാം, പക്ഷേ തോൽപ്പിക്കാനാകില്ല: സച്ചിൻ പൈലറ്റ്

Published

|

Last Updated

ജയ്പൂർ| രാഷ്ട്രീയ സ്ഥാനമാനങ്ങളിൽ നിന്ന് പുറത്തായതിന് പിന്നാലെ ട്വിറ്ററിലൂടെ പ്രതികരണവുമായി സച്ചിൻ പൈലറ്റ്. സത്യത്തെ വളച്ചൊടിക്കാം, പക്ഷേ പരാജയപ്പെടുത്താനാകില്ല. ഹിന്ദിയിൽ അദ്ദേഹം ഇങ്ങിനെ ട്വീറ്റ് ചെയ്തത്. ആരും തന്റെ വീട് വിടാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത്തരത്തിലുള്ള അപമാനം തുടരാൻ കഴിയില്ല. എന്റെ എം എൽ എമാർക്കും പിന്തുണക്കാർക്കും വളരെയധികം വേദനയുണ്ട്. എനിക്ക് അവരെ കേൾക്കേണ്ടതുണ്ട്. പൈലറ്റ് പ്രസ്താവനയിൽ പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിമതനീക്കം നടത്തിയ സച്ചിൻ പൈലറ്റിനെ ഇന്ന് ജയ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗ തീരുമാനത്തിനൊടുവിലാണ് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയത്.