Connect with us

Kerala

സ്വർണ്ണക്കടത്ത് കേസിൽ പൊലിസിനെതിരെയുള്ള വ്യാജ വാർത്ത; പ്രസ് കൗൺസിലിൽ ഡിജിപിയുടെ പരാതി

Published

|

Last Updated

തിരുവനന്തപുരം| മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിന് പരാതിയുമായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. സ്വർണ്ണക്കടത്ത് കേസിൽ പൊലീസിനെതിരെ ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വാർത്തകൾ നൽകുന്നതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ വാർത്തകളും കത്തും ചേർത്താണ് പ്രസ് കൗൺസിലിന് ഡിജിപി പരാതി നൽകിയത്.

അതേസമയം, വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ സ്വപ്‌ന സുരേഷിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇന്നലെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്‌നക്കെതിരെ കേസടുത്തത്. എം ഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് സ്വപ്‌നക്കെതിരെയും പി ഡ‌ലൂസി, വിഷൻ ടെക്‌നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്യാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.