Connect with us

Covid19

കൊവിഡ് വ്യാപനം: ചിക്കാഗോ മാരത്തൺ റദ്ദാക്കി

Published

|

Last Updated

ന്യൂയോർക്ക് | ഈ വർഷം ഒക്ടോബർ 11ന് നടക്കാനിരുന്ന ചിക്കാഗോ മാരത്തൺ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. സംഘാടകർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2020 ചിക്കാഗോ മാരത്തൺ, ഇന്റർനാഷനൽ ചിക്കാഗോ 5 കെ തുടങ്ങിയ മത്സരങ്ങൾക്കായി അടച്ച തുക തിരികെ ലഭിക്കാനോ അടുത്ത മത്സരങ്ങൾക്കുള്ള ഫീസായോ മത്സരാർഥികൾക്ക് ഉപയോഗിക്കാൻ അവസരം നൽകും.

ആഗോള മഹാമാരിയെ തുടർന്ന് ആരോഗ്യവും സുരക്ഷയും സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനാൽ നവംബർ ഒന്നിന് നടക്കേണ്ടിയിരുന്ന ന്യൂയോർക്ക് സിറ്റി മാരത്തൺ 2021 നവംബർ ഏഴിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ന്യൂയോർക്ക് സിറ്റി മാരത്തൺ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള മത്സരമാണ് ചിക്കാഗോ മാരത്തൺ. ഏപ്രിൽ 24ന് നടക്കാനിരുന്ന ലണ്ടൻ മാരത്തൺ ഒക്ടോബർ നാലിലേക്കാണ് മാറ്റിയത്.