Connect with us

National

വിശാഖ് കെമിക്കൽ പ്ലാന്റ് തീപ്പിടിത്തത്തിൽ ഒരു മരണം; നിരവധി പേർക്ക് പരുക്ക്

Published

|

Last Updated

ഹൈദരാബാദ്| ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ ഉണ്ടായ വൻ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഫാർമ സിറ്റിയിലെ രാംകി സി ഇ ടി പി സോൾവെന്റ് കെട്ടിടത്തിലാണ് ഇന്നലെ രാത്രി തീപ്പിടിത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങളുടെ നാല് മണിക്കൂർ നേരത്തേ പരിശ്രമങ്ങൾക്കൊടുവിലാണ് തീയണച്ചത്. അപകടകാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

റിയാക്ടറിൽ നിന്നുള്ള തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. നിരവധി തവണ വൻ ശബ്ദത്തിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. തീ അണക്കാൻ 12 ഓളം ഫയർ യൂനിറ്റുകളാണ് സ്ഥലത്തെത്തിയത്.

മെയ് ഏഴിന് നഗരത്തിലെ എൽ ജി പോളിമർ പ്ലാന്റിൽ ഉണ്ടായ സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest