Connect with us

Covid19

അമേരിക്കയില്‍ കൊവിഡ് കേസുകള്‍ 35 ലക്ഷത്തിലേക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് ലോകത്ത് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ച അമേരിക്കയില്‍ പ്രതിസന്ധിക്ക് ഒരു കുറവുമില്ലെന്ന് റിപ്പോര്‍ട്ട്. ഇതിനകം 35 ലക്ഷത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച അമേരിക്കയില്‍ 1,38,247 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. 15,49,469 പേര്‍ക്ക് അമേരിക്കയില്‍ ഇതിനകം രോഗമുക്തിയുണ്ടായിട്ടുണ്ട്.

രോഗബാധിതര്‍ ന്യൂയോര്‍ക്ക്- 4,28,303 , കലിഫോര്‍ണിയ- 3,36,037, ഫ്‌ളോറിഡ- 2,82,435, ടെക്‌സസ്- 274,712, ന്യൂജഴ്‌സി- 1,81,366, ഇല്ലിനോയിസ്- 1,55,931, അരിസോണ- 1,23,824, ജോര്‍ജിയ- 1,20,569, മസാച്യുസെറ്റ്‌സ്- 1,11,827, പെന്‍സില്‍വാനിയ- 1,00,378.
മരിച്ചവര്‍ ന്യൂയോര്‍ക്ക്- 32,445, കലിഫോര്‍ണിയ- 7,096, ഫ്‌ളോറിഡ- 4,277, ടെക്‌സസ്- 3,340, ന്യൂജഴ്‌സി- 15,639, ഇല്ലിനോയിസ്- 7,394, അരിസോണ- 2,245, ജോര്‍ജിയ- 3,026, മസാച്യുസെറ്റ്‌സ്- 8,330, പെന്‍സില്‍വാനിയ- 6,963.

 

Latest