Connect with us

Kerala

കാറില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും പണവും പിടികൂടി

Published

|

Last Updated

കാസര്‍കോട് | കാറില്‍ കടത്താന്‍ ശ്രമിച്ച പണവും സ്വര്‍ണ്ണവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം ഉദ്യാവര്‍ ഇര്‍ഷാദ് റോഡില്‍ ഷംസുദ്ദീനാണ് പിടിയിലായത്. കാറില്‍ നിന്ന് രണ്ട് കോടിയിലധികം രൂപയും 20 പവന്‍ സ്വര്‍ണവും കണ്ടെടുത്തു. കാസര്‍കോട് ജില്ലയിലെ കുമ്പള ദേശീയപാതയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വിഫ്റ്റ് കാറില്‍ കടത്തിയ രണ്ട് കോടിയിലധികം രൂപ പിടിച്ചെടുത്തത് .