Connect with us

Kerala

ഫൈസല്‍ ഫരീദിനായി എന്‍ ഐ എ ബ്ലു നോട്ടീസ് പുറപ്പെടുവിക്കും

Published

|

Last Updated

തിരുവനന്തപുരം | വിദേശത്തുള്ള സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ഐ എ ഇന്ന് ബ്ലു നോട്ടീസ് പുറപ്പെടുവിക്കും. കേസിലെ പ്രധാന കണ്ണിയാണ് ഫൈസല്‍ ഫരീദെന്നാണ് എന്‍ ഐ എ പറയുന്നത്. കുറ്റവാളിയെന്ന് കരുതുന്ന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബ്ലു നോട്ടീസ് ഇറക്കുന്നത്. ബ്ലു നോട്ടീസ് എന്‍ ഐ എ ഇന്റര്‍പോളിന് കൈമാറും. ഫൈസലിനെതിരെ ഇന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ട്.

അതിനിടെ സ്വപ്നയും സന്ദീപും തിരുവനന്തപുരത്തുനിന്നു കടന്നതു തമിഴ്‌നാട് സര്‍ക്കാറിന്റെ കൊവിഡ് യാത്രാ പാസുമായെന്ന തെളിവ് പുറത്തുവന്നു. തമിഴ്‌നാട്ടില്‍ നിന്നു മഹാരാഷ്ട്രയിലേക്കാണു സ്വപ്ന സുരേഷിന്റെ പേരിലുളള കെഎല്‍ 01 സി ജെ 1981 എന്ന നമ്പറുള്ള കാറിനു പാസ് ഓണ്‍ലൈന്‍ വഴിയെടുത്തത്. പാസെടുത്തതു സ്വപ്നയുടെ പേരിലല്ല. സ്വര്‍ണം പിടിച്ച അഞ്ചിന് തന്നെ സ്വപ്നയും സംഘവും നഗരംവിട്ടു. പിറ്റേന്നു മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതറിഞ്ഞാണു രാത്രി തന്നെ വര്‍ക്കലയിലെ രഹസ്യകേന്ദ്രത്തിലേക്കു പോയത്.

വര്‍ക്കലയിലെ ഒരു ഹോംസ്‌റ്റേയില്‍ സ്വപ്നയും കുടുംബവും സന്ദീപും രണ്ട് ദിവസം താമസിച്ചു. ഇവിടെ നിന്നാണു തമിഴ്‌നാട് സര്‍ക്കാറിന്റെ കോവിഡ് യാത്രാ പാസ് സംഘടിപ്പിച്ചത്. ശേഷം കൊച്ചിയിലേക്കു പോയി. അവിടെനിന്നു ബെംഗളൂരുവിലേക്കും.