Connect with us

National

രാജസ്ഥാനില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം

Published

|

Last Updated

ജയ്പൂര്‍ |  ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് ഇന്ന് നിര്‍ണാക ദിനം. ഇന്ന് രാവിലെ പത്തിന് നിയമസഭാകക്ഷി യോഗം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ എത്ര എം എല്‍ എമാര്‍ അശോക് ഗെലോട്ട് സര്‍ക്കാറിനൊപ്പമുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 109 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് വക്താവ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാറിന് ഒരു പ്രതിസന്ധിയില്ലെന്നും സച്ചിന്‍ പൈലറ്റിനെ അടക്കം മുഴുവന്‍ പേരെയും തിരിച്ചെത്തിക്കുമെന്നും കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സച്ചിനോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സച്ചിന്‍ പൈലറ്റ് രണ്ടും കല്‍പ്പിച്ച് മുന്നോട്ട് പോകുന്നതയണ് ജയ്പൂരില്‍ നിന്നുള്ള റിപ്പോര്‍ട്ട്. രണ്ട് മന്ത്രിമാര്‍ ഇതിനകം സച്ചിന് പരസ്യ പിന്തുണ അറിയിച്ചിട്ടുണ്ട്. 87 എം എല്‍ എമാരുടെ പിന്തുണ മാത്രമാണ് ഗെലോട്ട് സര്‍ക്കാറിനുള്ളതെന്നാണ് ഇവര്‍ പറയുന്നത്. ഇതിനിടെ രണ്ട് എം എല്‍ എമാരുള്ള സഖ്യകക്ഷി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കരുനീക്കങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം എല്‍ എമാരെ ചാടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.