Connect with us

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: സ്വപ്‌ന സുരേഷിനെതിരെ കന്റോണ്‍മന്റ് പോലീസ് കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം | വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചെന്ന പരാതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കേസെടുത്തു. കന്‍േറാണ്‍മന്റെ് പോലീസാണ് തിങ്കളാഴ്ച രാത്രിയോടെ കേസെടുത്തത്. സ്വപ്നക്ക് പുറമെ അവരെ നിയമിച്ച കണ്‍സള്‍ട്ടന്‍സി പി ഡബ്ല്യു സി, ഏജന്‍സിയായ വിഷന്‍ ടെക്‌നോളജീസ് എന്നിവയെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കല്‍ ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ വ്യാജ ബി കോം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ജോലി നേടിയതെന്നാണ് ആരോപണം. കെ എസ് ഐ ടി ഐ എല്‍ അധികൃതര്‍ രേഖാമൂലം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നാരോപിച്ച് സ്വപ്ന സുരേഷിനെതിരെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല മഹാരാഷ്ട്ര പോലീസില്‍ പരാതി നല്‍കും.

Latest