Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് 20 മരണം; 63,026 പേര്‍ ചികിത്സയില്‍

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് ബാധിച്ച് ഇരുപത്തി നാല് മണിക്കൂറിനിടെ 20 പേര്‍ മരണപ്പെടുകയും, 2,852 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

തിങ്കളാഴ്ച റിയാദ് 5, ജിദ്ദ 6, അല്‍ – ഹുഫൂഫ് 5, അല്‍-മുബറസ് 1, നജ്‌റാന്‍ 1, തബൂക്ക് 1, അറാര്‍ 1 എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,243 ആയി .രോഗബാധിതരില്‍ 2,704 പേര്‍ രോഗ മുക്തി നേടിയതോടെ രാജ്യത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 169,842 ആയി ഉയര്‍ന്നിട്ടുണ്ട് .63,026 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,235 പേരുടെ നില ഗുരുതരമായി തുടരുകയാണ്

റിയാദ് 258, ജിദ്ദ 235, അല്‍ -ഹുഫൂഫ് 203, ദമാം 177, അല്‍ -മുബറസ് 170, ത്വാഇഫ് 131, അബഹ 123, നജ്‌റാന്‍ 115, എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം സ്ഥിതീകരിച്ചത്

Latest