Connect with us

Gulf

ഹജ്ജ്: മക്കയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മക്കയിലും അറഫ, മിന, മുസ്ദലിഫ എന്നീ പ്രദേശങ്ങളിലും അണുനശീകരണ പ്രവൃത്തികള്‍ ആരംഭിച്ചതായി മക്ക പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സഈദ് ജരല്ല അല്‍ ഗാംദി അറിയിച്ചു. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ശുചിത്വത്തിന് പ്രാധാന്യം നല്‍കി അല്ലാഹുവിന്റെ അതിഥികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണിത്.

വളര്‍ത്തുമൃഗങ്ങളുള്ള പ്രദേശങ്ങള്‍, അണക്കെട്ടുകള്‍, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, കൃഷിയിടങ്ങള്‍, ചതുപ്പുകള്‍ എന്നീ സ്ഥലങ്ങളില്‍ അണുനശീകരണത്തിനും പദ്ധതികള്‍ വിലയിരുത്താനും പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഹജ്ജ് വേളയില്‍ കനത്ത മഴയോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ നേരിടുന്നതിനായി അടിയന്തര സംഘങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

ഹജ്ജ് സമയങ്ങളില്‍ ഹാജിമാര്‍ താമസിക്കുന്ന മിനായില്‍ ടെന്റുകളില്‍ നിരീക്ഷണത്തിനായി പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

Latest