Connect with us

Covid19

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഇന്ന് വൈറസ് സ്ഥിരീകരിച്ചത് 449 പേര്‍ക്ക്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവ്. 449 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 140 പേര്‍ ഇതില്‍ വിദേശത്ത് നിന്ന് വന്നവരും 66 മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 144 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് ത്യാഗരാജ്, കണ്ണൂരില്‍ അഇശ എന്നിവരാണ് ഇന്ന് മരിച്ചത്. ത്യാഗരാജിന്റെ കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ 119, തിരുവനന്തപും 63 മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19 കോഴിക്കോട് 16 എറണാകുളം 15, വയനാട്‌ 14 , കോട്ടയം 10, തൃശ്ശൂര്‍ ഒമ്പത്, കാസര്‍കോട് ഒമ്പത്, ഇടുക്കി നാല്.
ഇന്ന് നെഗറ്റീവായര്‍ തിരുവന്തപുരം മൂന്ന്, കൊല്ലം പത്ത്, പത്തനംതിട്ട രണ്ട് , ആലപ്പുഴ ഏഴ് ,കോട്ടയം 12 എറ 12, തൃശൂര്‍ 14, പാലക്കാട് 25 മലപ്പുറം 25, കോഴിക്കോട് എട്ട്, വയനാട് 16, കാസര്‍കോട് അഞ്ച്, കണ്ണൂര്‍ 20.

ഇന്ന് 713 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യമായാണ് ഇത്രയും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 1, 80, 594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളിലുണ്ട്. ഇന്ന് 713 പേരെയാണ് ആശുപത്രിയിലാക്കിയത്. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയിലാക്കിയത് ഇന്നാണ്.ഇതുവരെ 2,44,388 സാമ്പിളുകള്‍ അയച്ചു. ഇതില്‍ 5407 സാമ്പിളുകളുടെ ഫലം വരാനുണ്ട്. കൂടാതെ, സെന്റിനല്‍ സര്‍വൈലന്‍സ് വഴി 78,002 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 74,676 സാമ്പിളുകള്‍ നെഗറ്റീവായി.

തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ട് പുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും പൊന്നാനി, താനൂര്‍ മുന്‍സിപ്പാലിറ്റികളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരും. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുണ്ടാകും

223 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് 51 ക്ലസ്റ്ററുകളാണുള്ളത്. രണ്ട് ലാര്‍ജ് കമ്മയൂണിറ്റി ക്ലസ്റ്ററുമുണ്ട്. ഇവിടെ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം ശക്തമായി നടക്കുന്നു.

24 മണിക്കൂറില്‍ പരിശോധിച്ചത് 12230 സാമ്പിളുകളാണ്. ഇത് വര്‍ധിപ്പിക്കാനാണ് നീക്കം. കേരളത്തിന്റെ ടെസ്റ്റിംസ് സ്ട്രാറ്റജിയും പ്രതിരോധവും മികച്ചതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണത്തിലുള്ള കേരളത്തിന്റെ കണക്ക് ഇതാണ് വ്യക്തമാക്കുന്നത്. 2.27 ശതമാനമാണ് കേരളത്തിന്റെ ടെസ്റ്റ് പോസറ്റിറ്റിവിറ്റി നിരക്ക്.

മാസ്‌ക് ധരിക്കാത്ത 5730 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഏഴ് പേര്‍ക്ക് എതിരെ ക്വാറന്റൈന്‍ ലംഘനത്തിന് കേസെടുത്തിട്ടുണ്ട്.

സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം. ജനകീയപ്രതിരോധം രോഗം ചെറുക്കാന്‍ വേണം. ചിലര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ചില മേഖലകളില്‍ മടുപ്പ് വരുന്നുണ്ട്. വോളണ്ടിയര്‍മാരെ അടക്കം പ്രോത്സാഹിപ്പിക്കണം. കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമുണ്ട്. രോഗികളുടെ വര്‍ദ്ധന ഇനിയും കൂടിയാല്‍ വല്ലാതെ പ്രയാസപ്പെടും.

റിവേഴ്‌സ് ക്വാറന്റീന്‍ വേണ്ടവര്‍ക്ക് ഐസിയു, വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങള്‍ ഇല്ലാതെ പോകും. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. ചികിത്സയുടെ കാര്യത്തില്‍ ആരോഗ്യവകുപ്പിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും. രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കും. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പെട്ടെന്ന് തന്നെ തയ്യാറാക്കി റിക്രൂട്ട്‌മെന്റ് പെട്ടെന്ന് നടത്തും.

എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെഡ്‌സോണ്‍ ഏരിയയില്‍ നിന്നുള്ള പൂന്തുറ പോലുള്ള സ്ഥലത്ത് പ്രത്യേക സെന്ററുകളുണ്ടാകും.

Latest