Connect with us

International

നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി അന്തരിച്ചു

Published

|

Last Updated

ജോഹന്നാസ് ബർഗ് | ദക്ഷിണാഫ്രിക്കൻ വിമോചന നേതാക്കളായ നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിൻഡ്‌സി മണ്ടേല(59) അന്തരിച്ചു. ഇന്ന് രാവിലെ ജോഹന്നാസ്ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.

രണ്ടാമത്തെ ഭാര്യയായ വിന്നി മണ്ടേലയിലുണ്ടായ ആറാമത്തെ കുട്ടിയാണ് സിൻഡ്‌സി മണ്ടേല. നിലവിൽ ഡെൻമാർക്കിലെ സൗത്ത് ആഫ്രിക്കൻ അംബാസഡർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.

1985ൽ വെള്ളക്കാരുടെ വർണവിവേചനത്തിന് എതിരായ സംഘർഷങ്ങളെ അപലപിച്ചാൽ മണ്ടേലയെ ജയിൽ മോചിതനാക്കാമെന്ന സർക്കാർ നിർദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് പൊതുവേദിയിൽ വായിച്ചതോടെയാണ് സിൻഡ്‌സി ജനശ്രദ്ധ നേടിയത്. നാല് മക്കളുണ്ട്.

Latest