Connect with us

International

നാല് മാസത്തിന് ശേഷം ന്യൂയോർക്കിൽ കൊവിഡ് മരണങ്ങളില്ലാത്ത ദിനം

Published

|

Last Updated

ന്യൂയോർക്ക്| മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ട് നാല് മാസത്തിന് ശേഷം ആദ്യമായി ന്യൂയോർക്കിൽ കൊവിഡ് മരണങ്ങളില്ലാത്ത ദിനം. യുഎസിലെ കൊവിഡ് പ്രഭവ കേന്ദ്രമായ ന്യൂയോർക്കിൽ ഇന്നലെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. മാർച്ച് 11ന് ശേഷം ആദ്യമായാണ് നഗരത്തിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ഒരു ദിവസം ഉണ്ടാകുന്നത്.

ന്യൂയോർക്ക് സിറ്റിയിലെ ആരോഗ്യ-മാനസിക ശുചിത്വ വകുപ്പിന്റെ പ്രാഥമിക ആരോഗ്യ റിപ്പോർട്ടിൽ ശനിയാഴ്ച ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ചയും ഔദ്യോഗികമായി മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

യു എസിൽ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്നു ന്യൂയോർക്ക്. 2,15,924 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 18, 670 പേർ അസുഖബാധിതരായി മരിച്ചിരുന്നു. ഏപ്രിൽ ഏഴിനാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 597 പേരാണ് അന്ന് മരിച്ചത്.