Connect with us

Covid19

ഇന്ത്യയുടെ കൊവിഡ് പ്രതിരോധം മികച്ച നിലയിലാണോ? കേന്ദ്രത്തോട് രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിലാണോ നടക്കുന്നതെന്ന് കേന്ദ്രത്തോട് ചോദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വീറ്റിൽ പങ്കുവെച്ച ഗ്രാഫിനൊപ്പമാണ് രാഹുൽ ഇക്കാര്യം ഉന്നയിച്ചത്.  അമേരിക്ക, ഇന്ത്യ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ഏഴ് ദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉൾപ്പെടുത്തിയ ഗ്രാഫാണ് രാഹുൽ ഗാന്ധി പങ്കുവെച്ചിരിക്കുന്നത്.

കൊവിഡ് 19 മഹാമാരിക്കെതിരായ ഇന്ത്യയുടെ വിജയകരമായ പോരാട്ടത്തെ ലോകം മുഴുവൻ അഭിനന്ദിക്കുന്നെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിനെതിരെ രാഹുൽ രംഗത്തെത്തിയത്. ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ എങ്ങിനെ കൊവിഡിനെ കൈകാര്യം ചെയ്യുമെന്ന് എല്ലാവർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകം മുഴുവൻ ഇന്ത്യയുടെ വിജയത്തിനും ഉത്സാഹത്തിനും സാക്ഷ്യം വഹിക്കുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Latest