Connect with us

National

രാജസ്ഥാന്‍:ചർച്ചക്കൊരുങ്ങി പ്രിയങ്ക ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി| രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അശോക് ഹെഗ്ലോട്ടും സച്ചിന്‍ പൈലറ്റുമായി ചര്‍ച്ചക്കൊരുങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

12 എം എല്‍ എമാരുമായി ഡല്‍ഹിയിലെത്തിയ പൈലറ്റ് ഇടഞ്ഞ് നില്‍ക്കുന്നതാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. അതേസമയം, ഡല്‍ഹിയിലെത്തിയ പൈലറ്റിന് ഇതുവരെയും സോണിയയും രാഹുലുമായികൂടികാഴ്ച നടത്താന്‍ കഴിഞ്ഞിട്ടില്ല.

കടുത്ത പ്രതിസന്ധിയിലും രാജസ്ഥാനില്‍ അധികാരം നിലനര്‍ത്താനാവുമെന്ന ആത്മവിശ്വസത്തിലാണ് കോണ്‍ഗ്രസ്. 30ലധികം എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് പറഞ്ഞ് ഞായറാഴ്ചയാണ് സച്ചിന്‍ പൈലറ്റ് തുറന്ന യുദ്ധം പ്രഖ്യാപിച്ചത്.

Latest