Connect with us

Gulf

ആഗോള ഗ്രാമം ഒക്ടോബറിൽ തുറക്കും; പ്രതീക്ഷിക്കുന്നത് 70 ലക്ഷം സന്ദർശകരെ

Published

|

Last Updated

ദുബൈ | പതിവുപോലെ ഈ വർഷവും ആഗോള ഗ്രാമം തുറന്നു പ്രവർത്തിക്കും. ഒക്‌ടോബറിലാണ് തുറക്കുക. 2021 ഏപ്രിലിൽ വരെ 70 ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നു. ടിക്കറ്റ് നിരക്ക് 15 ദിർഹം തന്നെ. കഴിഞ്ഞ വർഷം കൊവിഡ് കാരണം നേരത്തെ അടച്ചതായിരുന്നു. ഈ വർഷം പവലിയൻ തുടങ്ങാൻ നിക്ഷേപകരെ ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ 25 ആം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു. മേഖലയിലെ പ്രമുഖ “മൾട്ടി കൾചറൽ ഫാമിലി ഡെസ്റ്റിനേഷനെ’ന്ന നിലയിലാണ് ഗ്ലോബൽ വില്ലേജ് അറിയപ്പെടുന്നത്. രാജ്യത്തുടനീളമുള്ള സംരംഭകരെയും നിക്ഷേപകരെയും ക്ഷണിക്കുന്നു. പുതിയതും ആവേശകരവുമായ ആശയങ്ങൾ കൊണ്ടുവരുന്നതിൽ വിജയിച്ചു

ദുബൈ വിനോദസഞ്ചാര പാതയിലെ പ്രധാന ആകർഷണമാണ് കേന്ദ്രമെന്ന് സീനിയർ കൊമേഴ്സ്യൽ ഡയറക്ടർ ഖദീജ ഖലീഫ പറഞ്ഞു. സർഗാത്മകവും നൂതനവുമായ ബിസിനസ് ആശയങ്ങളെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. കൊവിഡ് -19 ന് ശേഷമുള്ള രാജ്യത്തെ പിന്തുണക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഇവിടെ നിക്ഷേപം നടത്തലാണ്. പവലിയനുകൾ, കിയോസ്‌ക്കുകൾ, റെസ്റ്റോറന്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയിൽ നിക്ഷേപം നടത്താമെന്നും ഖദീജ വ്യക്തമാക്കി വിവരങ്ങൾക്ക്, https://www.globalvillage.ae/corporate/  സന്ദർശിക്കുക.

---- facebook comment plugin here -----

Latest