Connect with us

Gulf

ദുബൈയിലേക്കുള്ള മടക്കം; ജി ഡി ആർ എഫ് എ അനുമതി നിർബന്ധം

Published

|

Last Updated

ദുബൈ | യു എ ഇയിലേക്ക് മടങ്ങാൻ പദ്ധതിയിടുന്ന ഇന്ത്യൻ നിവാസികൾക്ക്, വിമാനത്താവളം ദുബൈ ആണെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ) അനുമതി ആവശ്യമാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.
രാജ്യത്തെ മറ്റു വിമാനത്താവളത്തിലേക്ക് ആണെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ സി എ) അനുമതി വേണം.
കൂടാതെ, അബുദാബി ദുബൈ, ഷാർജ എന്നിവിടങ്ങളിൽ ഇറങ്ങുന്ന എല്ലാ യാത്രക്കാർക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ) അംഗീകൃത ലബോറട്ടറികളിൽ നിന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അറിയേണ്ടതെല്ലാം
■ ഞാൻ യു എ ഇ താമസ വിസക്കാരനാണ്.  ദുബൈയിലേക്ക് മടങ്ങുന്നതിന് എന്തൊക്കെ രേഖകൾ വഹിക്കണം?
ജൂലൈ 12 മുതൽ ജൂലൈ 26 വരെ രാജ്യത്തേക്ക് പ്രവേശിക്കാൻ യു എ ഇ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
നിങ്ങൾ ദുബൈയിലേക്ക് ആണെങ്കിൽ ജി ഡി ആർ എഫ് എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ്) അനുമതി വേണം. ആപ് വഴി രജിസ്റ്റർ ചെയ്യാം.
▶ സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡില്ലാ പി സി ആർ പരിശോധന റിപ്പോർട്ട്
▶ ആരോഗ്യ പ്രഖ്യാപനവും ക്വാറന്റൈൻ സമ്മതവും ഉൾപെടുന്ന ഫോമുകൾ പൂരിപ്പിച്ച് ദുബൈ വിമാനത്താവളത്തിൽ സമർപ്പിക്കണം
▶ ഡി എക്‌സ് ബി സ്മാർട് ആപ് ഡൗൺലോഡ് ചെയ്തിരിക്കണം
▶ അബുദാബിയിലേക്ക് മടങ്ങുന്ന താമസ വിസക്കാരനാണെങ്കിൽ ഐസിഎ അംഗീകാരം ഉണ്ടായിരിക്കണം.
▶ ഷാർജയിലേക്ക് മടങ്ങുകയാണെങ്കിൽ ഐ സി എ അല്ലെങ്കിൽ ജി ഡി ആർ എഫ് എയിൽ നിന്നാകാം.
■ യു എ ഇയിലേക്ക് യാത്ര ചെയ്യാൻ കൊവിഡ് -19 പിസിആർ പരിശോധന നിർബന്ധമാണോ?
▶ ഇന്ത്യൻ സർക്കാർ അംഗീകാരമുള്ള ലബോറട്ടറിയിൽ നിന്ന്, പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ കൊവിഡ് പി സി ആർ പരിശോധന റിപ്പോർട്ട് കരസ്ഥമാക്കണം
▶ ദുബൈയിൽ എത്തുമ്പോൾ, നിങ്ങൾ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റ് നടത്തുകയും പരിശോധന ഫലം ലഭിക്കുന്നതുവരെ നിങ്ങളുടെ വസതിയിൽ തുടരുകയും വേണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ, ക്വാറന്റൈന് വിധേയരാകുകയും ദുബൈ ഹെൽത് അതോറിറ്റി മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം.
▶ പി സി ആർ പരിശോധനയും താപനില പരിശോധനയും അബുദാബി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.
▶ ഷാർജയിൽ എത്തിച്ചേരുമ്പോൾ പിസിആർ പരിശോധന നടത്തുന്നു.
■ വർക്ക് പെർമിറ്റോ ടൂറിസ്റ്റ് വിസയോ ഉപയോഗിച്ച് എനിക്ക് യുഎഇയിലേക്ക് എത്താൻ കഴിയുമോ?
▶ നിലവിൽ, യു എ ഇയിലേക്ക് മടങ്ങുന്ന റസിഡന്റ് പെർമിറ്റ് ഹോൾഡർമാർക്ക് മാത്രമേ ജൂലൈ 12 മുതൽ ജൂലൈ 26 വരെ ഇന്ത്യയിൽ നിന്ന് യാത്രക്ക് അനുമതിയുള്ളൂ.