Connect with us

National

അസം വെള്ളപ്പൊക്കം: കാസിരംഗ ദേശീയോദ്യാനം വെള്ളത്തിനടയില്‍

Published

|

Last Updated

ദിസ്പൂര്‍| കനത്ത മഴയെ തുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കാസിരംഗ ദേശിയോദ്യാനവും പോബിതോര വന്യമൃഗ സംരക്ഷണ കേന്ദ്രവും വെള്ളത്തിനടിയിലായി.

ഇരുഇടങ്ങളിലെയും 90 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ കാസിരംഗയിലെ കൊമ്പുള്ള കാണ്ടമൃഗമടക്കമുള്ള നിരവധി വന്യമൃഗങ്ങള്‍ ദേശിയോദ്യാനത്തില്‍ നിര്‍മിച്ച ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടി. മറ്റ് മൃഗങ്ങള്‍ കര്‍ബിയിലെ കുന്നുന്‍ പ്രദേശങ്ങളിലേക്ക് മാറി.

കാസിരംഗ ദേശിയോദ്യനത്തിനടുത്തുള്ള പ്രദേശത്ത് തിങ്കളാഴ്ച രാവിലെ പ്രദേശവാസികള്‍ കടുവെയ കണ്ടെത്തിയിരുന്നു. വെള്ളത്തില്‍ ഒലിച്ച് വന്നതാകുമെന്നാണ് കരുതുന്നത്. വിവരം അറിഞ്ഞ ഉടന്‍ കടുവയെ രക്ഷപ്പെടുത്താനായി ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.

ദേശിയോദ്യാനത്തിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ പവേഗത കുറക്കണമെന്നും ജില്ലാ ഭരണകൂടം അറിയച്ചു. വെള്ളപ്പൊക്കത്തില്‍ ഒരു കാണ്ടാമൃഗം, 41 മാനുകള്‍, മൂന്ന് കാട്ടുപന്നി എന്നിവ ഉള്‍പ്പെടെ 47 വന്യമൃഗങ്ങള്‍ ചത്തു. രണ്ട് മാസത്തിനിടെ ഇത് മൂന്നാംതവണയാണ് ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നത്.

Latest