Connect with us

Covid19

കൊവിഡ്: ശ്രീനഗറിന്ർറെ പകുതി പ്രദേശങ്ങളും വീണ്ടും അടച്ചുപൂട്ടി

Published

|

Last Updated

ശ്രീനഗർ | കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിന്ർറെ പകുതി പ്രദേശങ്ങളും വീണ്ടും സർക്കാർ അടച്ചുപൂട്ടി  ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി കൊറോണവൈറസ് പോസിറ്റീവ് കേസുകളിലുണ്ടായ വർധനയെ തുടർന്നാണ് ഇന്ന് നിരവധി പ്രദേശങ്ങൾ അധികൃതർ വീണ്ടും അടച്ചുപൂട്ടിയത്.

തെരുവുകളിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തി ജനങ്ങളോട് വീടുകളിൽ കഴിയാൻ  നിർദേശം നൽകിയിട്ടുണ്ട്. നിങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ വൈറസിനെ പിടിച്ചുകെട്ടാൻ കഴിയൂ എന്നും ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും വാഹന അനൗൺസ്‌മെന്റിലൂടെ അറിയിച്ചു.

റോഡുകളിൽ ജമ്മു കശ്മീർ പോലീസും അർധ സൈനിക വിഭാഗവും തമ്പടിച്ചിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ റോഡുകൾ സീൽ ചെയ്ത് ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങളൊഴികെ മറ്റ് വാഹനങ്ങളെയൊന്നും കടത്തിവിടുന്നില്ല. കണ്ടെയ്ൻമെന്റ് സോണായ നൗപോറയിലെ ജാവേദ് അഹ്മദ് പറഞ്ഞു.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ള ശ്രീനഗറിൽ 88 ലധികം കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. അതുകൊണ്ടുതന്നെ ഭാഗികമായി പൂട്ടാൻ ഇന്നലെയാണ് സർക്കാർ ഉത്തരവിട്ടത്. നഗരത്തിലെ 88 റെഡ് സോണുകളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അനുമതിയില്ലാതെ ഒരു ഇല പോലും അനങ്ങാൻ അനുവദിക്കില്ലെന്നും അധികാരികൾ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് 1,000 രൂപയും സാമൂഹിക അകലം ലംഘിച്ചതിന് 10,000 രൂപയുമായി പിഴത്തുക വർധിപ്പിച്ചതായി ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഷാഹിദ് ചൗധരി പറഞ്ഞു.

മാർച്ച് ഒമ്പതിനാണ് ഇവിടെ ആദ്യ കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 10,513 കേസുകളാണുള്ളത്. മരണസംഖ്യ കശ്മീർ ജമ്മു ഡിവിഷനുകളിൽ യഥാക്രമം 162ഉം 17ഉം ഉൾപ്പെടെ 179 ആണ്. ശ്രീനഗറിൽ 1,708 കേസുകളാണുള്ളത്. 44 പേർ മരണത്തിന് കീഴടങ്ങി.

Latest