Connect with us

National

ഡല്‍ഹി വംശഹത്യ: എഎപി നേതാവിന് ജാമ്യം നിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| വടക്കുകഴക്കന്‍ ഡല്‍ഹി വംശഹത്യയില്‍ ഐ ബി ഉദ്യോഗസ്ഥന്‍ അങ്കിത് തിവാരിയെ കൊലപ്പെടുത്തിയ കേസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു.

ഹുസൈന്‍ പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നുവെന്നും പ്രതിഷേധക്കാരെ ആയുധധാരകളായി ഉപയോഗിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ഹുസൈന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന നിര്‍ണായ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ജാമ്യം നല്‍കുന്നതിനെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി എതിര്‍ത്തു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും അവരെ പിടികൂടിയാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയുള്ളുവെന്നും പോലീസ് പറഞ്ഞു. ഈ ഘട്ടത്തില്‍ ഹുസൈന വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള സാധ്യത തള്ളികളയാനാവില്ലെന്നും കോടതി അറിയിച്ചു.

---- facebook comment plugin here -----

Latest