Connect with us

International

സൗത്ത്ആഫ്രിക്കയില്‍ ഇന്ത്യ നിര്‍മിച്ച കമ്പ്യൂട്ടര്‍ സെന്റര്‍ കൊള്ളയടിച്ചു

Published

|

Last Updated

ജൊഹനാസ്‌ബെര്‍ഗ്| സൗത്ത്ആഫ്രിക്കയില്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത കമ്പ്യൂട്ടര്‍ സെന്റര്‍ കൊള്ളയടിച്ചു. നിരാലംബരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരീശീനം നടത്തുന്നതിനായി ദര്‍ബനില്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത കമ്പ്യൂട്ടര്‍ സെന്ററിലാണ് മോഷണമുണ്ടായത്.

2017ല്‍ വി കെ സിംഗ് വിദേശകാര്യ മന്ത്രയായിരുന്ന സമയത്താണ് മഹാത്മഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെന്റര്‍ ഔദ്യോഗികമായി തുറക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം അഞ്ച് മാസം മുമ്പ് ഇവിടെ ആരംഭിച്ചിരുന്നു. ആയുധധാരികളായി എത്തിയ ആറ് പേര്‍ സുരക്ഷാഉദ്യോഗസ്ഥരെ ബന്ധിച്ച ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതുള്‍പ്പെടെയുള്ള 29 കമ്പ്യൂട്ടറുകള്‍ കൊള്ളയടിച്ചു. ഈ സ്ഥാപനത്തിലെ ആദ്യ മോഷണമാണിതെന്ന് ഫോണിക് സെറ്റില്‍മെന്റ് ട്രസ്റ്റി കിദാര്‍ രംഗോബിന്‍ പറഞ്ഞു.

വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലുമായിരുന്നു ഇവിടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. സംഭവം വളരെയധികം ദുഖകരമായിയെന്നും പുതിയ കമ്പ്യൂട്ടര്‍ വാങ്ങി പഠനം പുനരാരംഭിക്കനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest