Connect with us

International

കൊവിഡ് വ്യാപനം; സാമ്പത്തിക തകർച്ചയിൽ ഇസ്രയേലിൽ പ്രതിഷേധം

Published

|

Last Updated

തെൽ അവിവ്| കൊവിഡ് വ്യാപനത്തെത്തുടർന്ന് സാമ്പത്തിക രംഗത്ത് വന്ന തകർച്ചയിൽ ഇസ്രയേലിൽ വൻ പ്രതിഷേധം. തെൽ അവീവിലെ റാബിൻ സ്‌ക്വയറിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സർക്കാർ പ്രഖ്യാപിച്ച ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്.

ചെറുകിട ബിസിനസ് ഉടമകൾ, സ്വയംതൊഴിൽ തൊഴിലാളികൾ, കലാകാരന്മാരുടെ ഗ്രൂപ്പുകൾ എന്നിവർ പ്രധിഷേധത്തിൽ പങ്കെടുത്തിരുന്നു. പ്രതിഷേധത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്നുണ്ട്. മാസ്‌ക് ധരിച്ചവർ പോലീസുമായി ഏറ്റുമുട്ടുന്നതായി വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഇവിടെ മാർച്ച് പകുതിയോടെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി കാരൺം തൊഴിൽ നഷ്ടപ്പെട്ടതും വരുമാനമില്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടതെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇതുമൂലം സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഉടൻ നൽകണമെന്നാണ് ഇവരുടെ ആവശ്യം. വെള്ളിയാഴ്ച ഇസ്രയേൽ പ്രധാനമന്ത്രിയുമായി പ്രവർത്തകർ ചർച്ച നടത്തിയിരുന്നു.

Latest