Connect with us

Kerala

സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി യു ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവക്കണമെന്ന് യു ഡി എഫ്. സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യു ഡി എഫ് യോഗം തീരുമാനിച്ചതായി മുന്നണി കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. കേസിലെ പ്രധാന പ്രതി സ്വപ്നയുമായി സ്പീക്കര്‍ക്ക് സൗഹൃദമുണ്ടെന്ന് തെളിഞ്ഞതിനാല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും പ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. പ്രമേയങ്ങള്‍ എന്ന് അവതരിപ്പിക്കണമെന്നതു സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. അതിനെക്കുറിച്ച് മറ്റ് നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് അറിയിക്കുമെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നടത്തിയ നീക്കങ്ങളെ കുറിച്ച് വ്യക്തത വന്നിട്ടുണ്ടെന്നും സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ യുവതിയുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു.

Latest