Connect with us

International

യു എസ് നാവികസേനാ കപ്പലിൽ തീപ്പിടിത്തം; 21 പേർക്ക് പരുക്ക്

Published

|

Last Updated

കാലിഫോർണിയ| സാൻ ഡീ ഗോ തുറമുഖത്ത്  നിർത്തിയിട്ട യു എസ് നാവികസേനയുടെ കപ്പലിൽ സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 21 പേർക്ക് പരുക്കേറ്റു. ഇതിൽ 17പേർ നാവികരാണെന്ന് നാവിക സേനാ മേധാവി പറഞ്ഞു. ഇന്നലെ വൈകീട്ടാണ് സ്‌ഫോടനം ഉണ്ടായത്.

സാൻ ഡീ ഗോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ട യു എസ് എസ് ബോൺഹോം റിച്ചാർഡ് എന്ന ആക്രമണ കപ്പലിലാണ് സ്‌ഫോടനം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങളുടെ അവസരോചിത പ്രവൃത്തി കാരണം അപകടത്തിന്റെ തീവ്രത കുറക്കാനായെന്ന് നാവിക സേനാ മേധാവി ട്വിറ്ററിൽ കുറിച്ചു.

നിസ്സാര പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ ് പലർക്കും പരുക്കേറ്റത്. അഗ്നിശമന സേനാംഗങ്ങൾക്കും പൊള്ളലേറ്റിട്ടുണ്ട്. 160 ഓളം നാവികർ കപ്പലിലുണ്ടായിരുന്നതായും എല്ലാവരെയും രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest