Connect with us

Covid19

രാജ്യത്ത് അപകടകരമായ തോതില്‍ പടര്‍ന്ന് കൊവിഡ്; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 29,105 കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ അപകടകരമായ തോതില്‍ പടര്‍ന്ന് കൊവിഡ്. 24 മണിക്കൂറിനിടെ 29,105 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 8,79,487 ആണ് ആകെ കൊവിഡ് ബാധിതരുടെ എണ്ണം. 23,194 പേര്‍ മരിച്ചു. 3,01,482 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്ര തന്നെയാണ് രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ ഏറെ മുന്നില്‍. 2,54,427 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 10,289 പേരുടെ ജീവന്‍ പൊലിഞ്ഞു. 1,40,325 പേര്‍ രോഗമുക്തരായി. രണ്ടാമതുള്ള തമിഴ്‌നാട്ടില്‍ 1,38,470 ആണ് വൈറസ് ബാധിതരുടെ എണ്ണം. 1,966 പേര്‍ മരണത്തിനു കീഴടങ്ങി. 89,532 പേരാണ് രോഗമുക്തി നേടിയത്.

ഡല്‍ഹി (രോഗം സ്ഥിരീകരിച്ചത്: 1,12,494 മരണം: 3,371), ഗുജറാത്ത് (41,906- 2,046), കര്‍ണാടക (38,843- 686), യു പി (36,476- 934), തെലങ്കാന (34,671- 356), പശ്ചിമ ബംഗാള്‍ (30,013- 932), ആന്ധ്രപ്രദേശ് (29,168- 328), രാജസ്ഥാന്‍ (24,392- 510) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.