Connect with us

Covid19

കൊവിഡ് വ്യാപനം: മദ്യത്തിന് വീണ്ടും നിരോധനമേർപ്പെടുത്താൻ ദക്ഷിണാഫ്രിക്ക

Published

|

Last Updated

പ്രിട്ടോറിയ | മാനസികാഘാതം ബാധിച്ച രോഗികളുടെ എണ്ണം കുറക്കാനായി മദ്യം വിൽക്കുന്നതിനും വാങ്ങുന്നതിനും വീണ്ടും നിരോധനമേർപ്പെടുത്താനൊരുങ്ങി ദക്ഷിണാഫ്രിക്ക. കൊവിഡ് രോഗബാധിതർക്കായി ആശുപത്രികളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് സിറിൽ റാംഫോസെ പറഞ്ഞു. ട്രാഫിക് അപകടങ്ങൾ കുറക്കാനായി രാത്രി കാല കർഫ്യൂ പുനഃസ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്‌ക് നിർബന്ധമാക്കുകയും ചെയ്തു. പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

കൊവിഡ് വ്യാപനം അതിതീവ്രമായാൽ ആശുപത്രികളിൽ കിടക്കകളുടെയും ഓക്‌സിജന്റെയും ലഭ്യതക്കുറവ് ഉണ്ടാകാൻ ഇടയുണ്ടെന്ന് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ചില ആശുപത്രികളിൽ സൗകര്യക്കുറവ് രൂക്ഷമായതിനാൽ രോഗികളെ തിരിച്ചയക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇന്നലെ നടത്തിയ വെർചവൽ കോൺഫറൻസിൽ റാംഫോസ പറഞ്ഞു.

കഴിഞ്ഞ മാസം മുതൽ മദ്യ വിൽപ്പനയും വിതരണവും പുനഃരാരംഭിച്ചത് മുതൽ മാനസിക- അടിയന്തര വാർഡുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. ഏറ്റവും പുതിയ പ്രതിദിന വർധന 13,500 ആണ്. ആഫ്രിക്കയിൽ സ്ഥിരീകരിച്ച കേസുകളിൽ 40 ശതമാനവും ദക്ഷിണാഫ്രിക്കയിലാണ്. 2,76,242 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം 12,058 കേസുകളുടെ വർധന. 4,079 പേർ മരണത്തിന് കീഴടങ്ങി. ഇതിൽ 25 ശതമാനവും രേഖപ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയിലാണെന്നും റാംഫോസെ പറഞ്ഞു

Latest