Connect with us

Covid19

കര്‍ണാടക ടൂറിസം മന്ത്രിക്ക് കൊവിഡ്

Published

|

Last Updated

ബെംഗളൂരു| കര്‍ണാടക ടൂറിസം മന്ത്രി സി ടി രവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം താനും ഭാര്യയും സ്റ്റാഫ് അംഗംങ്ങളും കൊവിഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മൂന്നാമത്തെ പരിശോധനയിലാണ് തന്റേത് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചതെന്നും മന്തി രവി ട്വീറ്റ് ചെയ്തു.

കൊറോണ വാറസ് രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് അദ്ദേഹം 11ാം തീയതി മുതല്‍ ഹോം ക്വാറന്റൈനിലാണ്. നേരത്തെ നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനയില്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു. മൂന്നാമത്തെ പരിശോധനഫലം ഇന്ന് രാവിലെയാണ് എത്തിയത്. അതിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

ചികിത്സയോടൊപ്പം തന്നെ ജോലി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ എല്ലാവരെയും കാണാന്‍ കഴിയുമെന്നും പഴയപോലെ ആകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കര്‍ണാടകയിലെ മറ്റൊരു മന്ത്രിയായ ബി സി പാട്ടീലിന്റെ ബന്ധുവിന് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാട്ടീല്‍ സെല്‍ഫ് ക്വാറന്റൈനില്‍ പോയി.

Latest